നാലുവർഷ ബിരുദത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സമ്മർദത്തിനു വഴങ്ങാതെ സർവകലാശാലാ വൈസ് ചാൻസലർമാർ. പാഠ്യപദ്ധതി പരിഷ്കാരം അടുത്ത അധ്യയനവർഷംമുതൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച വി.സി.മാരുടെ യോഗം തീരുമാനിച്ചു.
ബിരുദപഠനത്തിലെ സമൂലമായ പരിഷ്കാരം ഈ വർഷം നടപ്പാക്കാനുള്ള പ്രായോഗികബുദ്ധിമുട്ടുകൾ വി.സി.മാർ യോഗത്തിൽ വിവരിച്ചു. ഇതോടെയാണ്, പരിഷ്കാരം അടുത്തവർഷം മതിയെന്നും സാധ്യമെങ്കിൽ സർവകലാശാലാ സെന്ററുകളിൽ ഇത്തവണ തുടങ്ങാമെന്നുമുള്ള തീരുമാനം.
നാലുവർഷബിരുദത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പും കൗൺസിലും തമ്മിൽ തർക്കം ഉടലെടുത്തതോടെയാണ് വി.സി.മാരുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി തീരുമാനിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഉന്നൽനൽകുന്നതിനെക്കുറിച്ച് വിശദീകരിച്ച മുഖ്യമന്ത്രി, പരിഷ്കാരങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടു. കോൺസ്റ്റിറ്റ്യുവന്റ് കോളേജുകൾ ആരംഭിക്കുന്നതടക്കമുള്ള നിർദേശങ്ങളും മുന്നോട്ടുവെച്ചു.