റെയിൽവേയിൽ 5696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകളിലേയ്ക്ക് വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആർആർബിയിലും അവസരമുണ്ട്. ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
- സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: 01/2024.
- യോഗ്യത: പത്താം ക്ലാസും താഴെ പറയുന്ന ട്രേഡുകളിലൊന്നിൽ എസ്സിവിടി/എൻസിവിടി അംഗീകൃത ഐടിഐ/അപ്രന്റിസ്ഷിപ്പും പൂർത്തിയാക്കിയവർ.
- ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ്/ മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ ആൻഡ് ടിവി), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമേച്ചർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ, ടർണർ, മെഷിനിസ്റ്റ്, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്.
അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടമൊബൈൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ ഡിപ്ലോമ/തത്തുല്യം.
(ഡിപ്ലോമക്കാർക്കു പകരം എൻജിനീയറിങ് ബിരുദക്കാരെയും പരിഗണിക്കും).
- പ്രായം (01.07.24ന്): 18–30.
- ശമ്പളം: 19,900.
- തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് അടിസ്ഥാനമാക്കി.
- ഫീസ്: 500. പട്ടിക വിഭാഗം, വിമുക്തഭടൻ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷ വിഭാഗം, ഇബിസി എന്നിവർക്ക് 250 രൂപ. ഉദ്യോഗാർഥികൾ ഒന്നിലധികം ആർആർബിയിൽ അപേക്ഷിക്കേണ്ട.
വിശദവിവരങ്ങൾക്ക്: തിരുവനന്തപുരം ആർആർബി: www.rrbthiruvananthapuram.gov.in, ചെന്നൈ ആർആർബി: www.rrbchennai.gov.in