കാലവർഷം അറബിക്കടലിൽ എത്തി; ഒപ്പം ന്യൂനമർദ്ദ സാധ്യതയും

തെക്കു പടിഞ്ഞാറൻ കാലവർഷത്തിനു മുന്നോടിയായി അറബിക്കടലിൽ മേഘങ്ങൾ രൂപപ്പെട്ടു തുടങ്ങി. ഇതോടൊപ്പം അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയും തെളിഞ്ഞു.

തെക്ക് കിഴക്കൻ അറബിക്കടലിൽ കാലവർഷത്തിന് മുന്നോടിയായി ജൂൺ 5ന് ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണു വിദഗ്‌ധരുടെ വിലയിരുത്തൽ. കേരളത്തിൽ ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കുന്നത്.

ജൂൺ 4ന് കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.