ആരോഗ്യരംഗത്ത് മികച്ച തൊഴിലവസരങ്ങളുമായി നഴ്സിംഗ് അസിസ്റ്റന്‍റ് കോഴ്സ്

കേന്ദ്രസർക്കാറിന്റെ കീഴിലുള്ള എൻഎസ്ഡിസിയുടെ ആറുമാസ നഴ്സിംഗ് അസിസ്റ്റൻറ് കോഴ്സ് ആണ് ജി ഡി എ(ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്). മൂന്നുമാസം ക്ലാസ് റൂം ട്രെയിനിങ്ങും മൂന്നുമാസം ആശുപത്രികളിൽ ഓൺ ദി ജോബ് ട്രെയിനിങ്ങും ആണ് ഉള്ളത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാര്‍ മിനിസ്ട്രി ഓഫ് സ്കില്‍ ഡെവലപ്മെന്‍റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് എൻ എസ് ഡി സി ലഭ്യമാക്കുന്നത്. മൂന്നുമാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങിലൂടെ പ്രായോഗിക പരിജ്ഞാനം ലഭ്യമാകുന്നത് വിദ്യാർത്ഥികൾക്ക് പഠനകാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ വിവിധ ഹോസ്പിറ്റലുകളിൽ ജോലി ലഭ്യമാകവാന്‍ ഏറെ സഹായകരമാകുന്നു. കൂടാതെ വിദേശരാജ്യങ്ങളിൽ പഠിക്കുവാനും ജോലിക്കും സ്ഥിര താമസത്തിനുമായി പോകുന്നവർക്കുമെല്ലാം ജി ഡി എ കോഴ്സ് സർട്ടിഫിക്കറ്റ് നേടുന്നത് അവിടെ ജോലി കിട്ടുവാൻ എളുപ്പമായിരിക്കും.

+2/ ഡിഗ്രി യോഗ്യതയുള്ളവർക്ക് കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള NSDC യുടെ അംഗീകാരത്തോടുകൂടിയുള്ള ആറുമാസ നഴ്സിംഗ് അസിസ്റ്റന്‍റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ പരിശീലന കേന്ദ്രം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ ഗൂഗിള്‍ ഫോമില്‍ ( https://forms.gle/a8hwZdtUyiZhoJAv6 ) രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക്:- 8086055533