സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിലെ കൺസഷൻ ടിക്കറ്റ് ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് കൂടി അടച്ചാൽ കൺസഷൻ എന്ന് ലഭിക്കുമെന്നുള്ള മറുപടിയെത്തും. മറുപടിയിൽ പറഞ്ഞിട്ടുള്ള ദിവസം ഡിപ്പോയിൽ പോയാൽ കൺസഷൻ ടിക്കറ്റ് ലഭിക്കും.
അപേക്ഷകൾ ഓൺലൈനാക്കിയതോടെ ഡിപ്പോകളിൽ വിദ്യാർത്ഥികളുടെ മണിക്കൂറുകൾ നീണ്ട ക്യൂ ഒഴിവാക്കാൻ സഹായിക്കും. അടുത്ത മാസത്തോടെ ഓൺലൈൻ കൺസഷൻ നടപടികൾ ആരംഭിക്കാനാണ് കെഎസ്ആർടിസി നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള സോഫ്റ്റ്വെയർ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.
അപേക്ഷയോടൊപ്പം കോളേജ് രേഖകൾക്ക് പുറമേ, ആധാർ കാർഡ്, റേഷൻ കാർഡ് കോപ്പി എന്നിവ കൂടി സമർപ്പിക്കണം. ഡിപ്പോയിലെ ജീവനക്കാർക്ക് യൂസർ നെയിം, പാസ്സ്വേർഡ് എന്നിവ നൽകി സൈറ്റിൽ പ്രവേശിച്ച് അപേക്ഷകൾ പരിശോധിക്കാൻ സാധിക്കും.
കെഎസ്ആർടിസിയുടെ പുതിയ നിർദ്ദേശങ്ങൾ ഈ അധ്യായന വർഷം മുതലാണ് നടപ്പിലാക്കുക. അതേസമയം, കൺസഷനുമായി ബന്ധപ്പെട്ട ചില സൗജന്യങ്ങൾ എടുത്തുകളഞ്ഞിട്ടുണ്ട്.