കേരള സർക്കാർ SC/ST ഡിപ്പാർട്ട്മെന്‍റിന്‍റെ സഹകരണത്തോടെ പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ വിവിധ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ SC/ST വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കുന്നതിനുള്ള ഇന്‍റർവ്യൂ കടുത്തുരുത്തി ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തപ്പെടുന്നതാണ്. പ്രസ്തുത ഇന്‍റർവ്യൂവിന് മുൻപായുള്ള പ്രാഥമിക തെരഞ്ഞെടുപ്പ് നവംബർ 17 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ തലയോലപ്പറമ്പ് ICM കമ്പ്യൂട്ടർ സെന്‍ററിൽ വച്ച് നടത്തപ്പെടുന്നതാണ്.
താല്‍പ്പര്യമുള്ള വിദ്യാർത്ഥികൾ ടി സി, ജാതി & വരുമാന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി, പ്ലസ് ടു എന്നിവയുടെ ഒറിജിനല്‍ തുടങ്ങിയ രേഖകളുമായി ഇന്‍റർവ്യൂവിൽ പങ്കെടുക്കുക. സർട്ടിഫിക്കറ്റുകൾ അന്നേദിവസം സമർപ്പിക്കാൻ സാധിക്കാത്തവർക്ക് പിന്നീട് ഒരു അറിയിപ്പ് നൽകുന്ന ദിവസം സർട്ടിഫിക്കറ്റുകൾ ഹാജരാക്കാവുന്നതാണ്.
PGDCA, DCA , ഡേറ്റാ എന്‍ട്രി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(PDCFA), കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയ്നിംഗ് കോഴ്സ്(CTTC), ഓട്ടോകാഡ്, ഡിറ്റിപി, ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, 2D/3D ആനിമേഷൻ തുടങ്ങിയ കോഴ്സുകൾ SC/ST വിദ്യാർത്ഥികൾക്ക് സൗജന്യമായും മറ്റു വിദ്യാർത്ഥികൾക്ക് 30% ഫീസ് ഇളവോടെയും പഠിക്കാം. SC/ST വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ഫീസ്, എക്സാം ഫീസ്, പുസ്തകങ്ങൾ അടക്കം 100% സൗജന്യമായി പഠിക്കാം.
കോഴ്സില്‍ ചേരുവാന്‍ താല്പര്യമുള്ളവർ ഗൂഗിൾ ഫോമില്‍ (https://forms.gle/qXFug1HGTtiRqHuq8) വിവരങ്ങൾ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.