സംസ്ഥാനത്തെ ആദ്യ ഐഎസ്ഒ സർട്ടിഫിക്കേഷനുമായി കോട്ടയം കലക്ടറേറ്റ്‌

കേരളത്തിലെ ആദ്യ ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കലക്ടറേറ്റായി കോട്ടയം. പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചതെന്ന് കലക്ടർ ഡോ. പി കെ ജയശ്രീ പറഞ്ഞു.

റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയ ബന്ധിതമായ തീർപ്പാക്കൽ, ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, ജീവനക്കാരുടെ വിവരങ്ങളും ദൈനംദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ തുടങ്ങി സേവനങ്ങൾ ലഭ്യമാക്കുന്നതിലെ മികവ് പരിശോധിച്ചാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ഇതിനായി ഓഫീസ് സംവിധാനം നേരത്തെ നവീകരിച്ചിരുന്നു.

ഐസ്ഒ സർട്ടിഫിക്കഷൻ പ്രഖ്യാപനം 30ന് രാവിലെ കലക്‌ടറേറ്റിൽ മന്ത്രി കെ രാജനും ഓഫീസ് ഫൈൻഡർ ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി വി എൻ വാസവനും നടത്തും.