എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2024-26 വര്‍ഷങ്ങളില്‍ അറിയിക്കപ്പെടുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയ താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പ്രസിദ്ധീകരിച്ചു.

താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍

https://www.eemployment.kerala.gov.in/pub/publicSeniorityList/seniority_list

ആക്ഷേപമുണ്ടെങ്കില്‍ 10-11-2023 നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ ഓണ്‍ലൈനായോ അപ്പീല്‍ നല്‍കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പരിശോധനക്കായി നേരിട്ടെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് കൈവശം കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- https://www.eemployment.kerala.gov.in/