ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95% വിജയം

ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനമാണ് വിജയം. മുൻ വർഷമിത് 83.85 ശതമാനം ആയിരുന്നു.

2028 സ്‌കൂളുകളിലായി ആകെ 4,32,436 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. സേ ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 21 മുതൽ നടക്കും.

പരീക്ഷാഫലം വൈകീട്ട് 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും.

www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in

SAPHALAM
PRD Live
iExaMS – Kerala