Skip to content
നമ്മുടെ നാട്
നമ്മുടെ നാട്
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups
നമ്മുടെ നാട്

ഒരു അക്കൗണ്ടിൽ ഒന്നിലധികം പ്രൊഫൈലുകൾ: മൾട്ടിപ്പിൾ പേഴ്‌സണൽ പ്രൊഫൈൽ ഫീച്ചറുമായി ഫേസ്‌ബുക്ക്

Posted on 23 September 202325 September 2023 by nammudenadu

ഒരു അക്കൗണ്ടിൽ തന്നെ ഒന്നിലധികം പ്രൊഫൈലുകൾ ഉപയോഗിക്കാൻ അവസരം നൽകി ഫേസ്‌ബുക്ക്. മൾട്ടിപ്പിൾ പേഴ്‌സണൽ പ്രൊഫൈൽ ഫീച്ചറാണ് ഫേസ്‌ബുക്ക് അവതരിപ്പിക്കുന്നത്. ഇതുപ്രകാരം ഒരു അക്കൗണ്ടിൽ നിന്നുതന്നെ 4 പ്രൊഫൈലുകൾ വരെ യൂസർക്ക് തുടങ്ങാം. വ്യക്തിപരവും പ്രൊഫഷണലുമായ വിവിധ ആവശ്യങ്ങൾക്കായി ഇനി ഈ പ്രൊഫൈലുകൾ ഉപയോഗിക്കാം. ഇത്തരം ആവശ്യങ്ങൾക്കായി ഇനി ഒന്നിലധികം അക്കൗണ്ടുകൾ തുടങ്ങേണ്ടിവരില്ല.

പേരും യൂസർനെയിമും ഉപയോഗിച്ച് പുതിയ പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യാം. യൂസറുടെ മെയിൻ പ്രൊഫൈലിനോപ്പം തന്നെ മറ്റ് പ്രൊഫൈലുകളും പ്രത്യക്ഷപ്പെടും. എല്ലാ പ്രൊഫൈലുകളും ഒരു പോലെ തന്നെ ആയിരിക്കും പ്രത്യക്ഷപ്പെടുകയെന്നും മാതൃകമ്പനിയായ അറിയിക്കുന്നു. ആവശ്യാനുസരണം ഇവയിലേക്ക് സ്വിച്ച് ചെയ്യാം. മറ്റ് പ്രൊഫൈലുകളിലേക്ക് മാറാൻ ലോഗിൻ ചെയ്യേണ്ട ആവശ്യമില്ല. ചില ഫീച്ചറുകൾ ആദ്യസമയങ്ങളിൽ ഈ പ്രൊഫൈലുകളിൽ ലഭ്യമാവില്ല എന്നും മെറ്റ അറിയിച്ചു. ഡേറ്റിംഗ്, മാർക്കറ്റ് പ്ലേസ്, പ്രൊഫഷണൽ മോഡ്, മെസഞ്ചർ, പെയ്മെന്റുകൾ എന്നിവയാണ് ലഭ്യമാകാത്തത്. ഉടനെതന്നെ ലോകവ്യാപകമായി പുതിയ സംവിധാനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

Posted Under Latest Newsaccount facebook multiple profiles same account

Post navigation

മരണാനന്തരം അവയവദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ,
ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് നാളെ

Recent Posts

  • അതിതീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്
  • ഗോൾഡ് ലോൺ എടുക്കാന്‍ സ്വര്‍ണം സ്വന്തമാണെന്നുള്ളതിന് രേഖ വേണം; കരട് നിര്‍ദേശങ്ങളുമായി ആര്‍ബിഐ
  • കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
  • മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും തിരിച്ചടി; മരം മുറിക്ക് അനുമതി
  • മഴക്കാല ഡ്രൈവിങ് സേഫാക്കാം

LATEST NEWS

  • അതിതീവ്രമഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ട്
  • ഗോൾഡ് ലോൺ എടുക്കാന്‍ സ്വര്‍ണം സ്വന്തമാണെന്നുള്ളതിന് രേഖ വേണം; കരട് നിര്‍ദേശങ്ങളുമായി ആര്‍ബിഐ
  • കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
  • മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും തിരിച്ചടി; മരം മുറിക്ക് അനുമതി
  • മഴക്കാല ഡ്രൈവിങ് സേഫാക്കാം
© നമ്മുടെ നാട് 2025
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups