ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ്ടു നിർബന്ധമില്ല

ഇനി മുതല്‍ ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല. ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം. ഇതോടെ ഐടിഐ, പോളിടെക്നിക് ബിരുദ പ്രവേശനം നേടാൻ പത്താം ക്ലാസ് മതിയാകും. യുജിസിയുടെ നാഷനൽ ക്രെഡിറ്റ് ഫ്രേം വർക്ക് മാനദണ്ഡമാക്കിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്ന് ആവശ്യമുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ ഇടപെട്ടാണ് നടപടികള്‍ ത്വരിതഗതിയിലാക്കിയത്.

അക്കാദമിക് പുരോഗതിക്കും അവസരങ്ങൾ ഒരുക്കുന്നതിനുമാണ് പുതിയ നയം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കാനും വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുള്ള അവസരങ്ങൾ സുഗമമാക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.