വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്ക്ക് അക്കൗണ്ടും സ്വകാര്യ വിവരങ്ങളും കൂടുതൽ സുരക്ഷിതമാക്കാൻ ഉപയോഗിക്കേണ്ട അഞ്ച് പ്രധാന സുരക്ഷാ ഫീച്ചറുകൾ പരിചയപ്പെടാം.
ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ
വാട്സ്ആപ്പിലെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഓൺ ചെയ്യുക.
സെറ്റിങ്സ് > അക്കൗണ്ട് > ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ എന്ന ഓപ്ഷനുകളിൽ പോയി ആറക്ക പിൻ നമ്പർ സജ്ജമാക്കുക. മറ്റൊരാൾ നിങ്ങളുടെ നമ്പർ ഉപയോഗിച്ച് വാട്സ്ആപ്പ് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചാലും ഈ പിൻ നമ്പർ ഇല്ലാതെ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കില്ല.
സ്വകാര്യ വിവരങ്ങൾ നിയന്ത്രിക്കുക
പ്രൊഫൈലും സ്റ്റാറ്റസും എല്ലാവരും കാണുന്നരീതിയിൽ നിന്ന് മാറ്റുക
സെറ്റിങ്സ് > സ്വകാര്യത എന്ന വിഭാഗത്തിൽ അവസാനം ഓൺലൈനിൽ ഉണ്ടായ സമയം, പ്രൊഫൈൽ ചിത്രം, വിവരങ്ങൾ, സ്റ്റാറ്റസ് എന്നിവയ്ക്ക് എന്റെ കോൺടാക്ടുകൾ അല്ലെങ്കിൽ ഒഴിവാക്കിയവരെ ഒഴികെയുള്ള മൈ കോൺടാക്റ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇതിലൂടെ നിങ്ങൾക്ക് വിശ്വാസം ഉള്ളവർക്ക് മാത്രം സ്വകാര്യ വിവരങ്ങൾ കാണിക്കാം.
സ്പാം കോളുകൾ ഒഴിവാക്കാം
പരിചയമില്ലാത്ത നമ്പറുകളുടെ കോളുകൾ നിശബ്ദമാക്കാം
സെറ്റിങ്സ് > പ്രൈവസി > കോളുകൾ > പരിചയമില്ലാത്ത കോളർമാരെ നിശബ്ദമാക്കുക എന്ന ഓപ്ഷൻ ഓൺ ചെയ്യുക. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ ഫോൺ റിങ് ചെയ്യില്ല. പിന്നീട് കോളുകൾ വിഭാഗത്തിൽ അവ പരിശോധിക്കാനും കഴിയും.
സ്വകാര്യ ചാറ്റുകൾക്ക് അധിക സുരക്ഷ
ചാറ്റ് ലോക്കും ആപ്പ് ലോക്കും ഉപയോഗിക്കുക
വിരലടയാളമോ മുഖം തിരിച്ചറിയൽ സംവിധാനമോ ഉപയോഗിച്ച് ചാറ്റ് ലോക്ക്, ആപ്പ് ലോക്ക് എന്നിവ സജീവമാക്കാം. ഫോൺ മറ്റൊരാളുടെ കൈയിൽ കിട്ടിയാലും ലോക്ക് ചെയ്ത ചാറ്റുകൾ തുറക്കാൻ സ്ഥിരീകരണം ആവശ്യമായിരിക്കും.
കോളുകളിൽ ഐപി അഡ്രസ് മറയ്ക്കുക
വാട്സ്ആപ്പ് കോളുകളിൽ ഐപി അഡ്രസ് സംരക്ഷിക്കാം
സെറ്റിങ്സ് > പ്രൈവസി > അഡ്വാൻസ്ഡ് > കോളുകളിൽ ഐപി അഡ്രസ് സംരക്ഷിക്കുക എന്ന ഓപ്ഷൻ ഓൺ ചെയ്താൽ നിങ്ങളുടെ ഐപി അഡ്രസ് കൂടുതൽ സുരക്ഷിതമാകും. ഇതിലൂടെ കോളിനിടെ ഏകദേശ സ്ഥാനം കണ്ടെത്താനുള്ള സാധ്യത കുറയും.
