ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിൻഹ ബിഹാർ സ്വദേശിയാണ്. നിലവിൽ ആഭ്യന്തര സെക്രട്ടറിയാണ്. ചീഫ് സെക്രട്ടറി ജയതിലക് ഈ മാസം 30ന് സ്ഥാനമൊഴിയും. ശാരദ മുരളീധരൻ 2025 ഏപ്രിൽ 30-ന് വിരമിച്ചതിനെ തുടർന്നാണ്‌ സംസ്ഥാനത്തിന്റെ 50ാമത്‌ ചീഫ്‌ സെക്രട്ടറിയായി ജയതിലക് സ്ഥാനമേറ്റത്.