പുതുപള്ളിയില്‍ കിറ്റ് വിതരണത്തിന് തടസമില്ല: മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ

മണ്ഡലത്തിൽ സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ അനുമതി നൽകി. തിങ്കളാഴ്‌ച വൈകിട്ടാണ്‌ ഇത്‌ സംബന്ധിച്ച ഉത്തരവ്‌ ചീഫ്‌ ഇലക്‌ടറൽ ഓഫീസർക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അയച്ചത്‌. വെള്ളിയാഴ്‌ചത്തെ യോഗത്തിൽ നിരീക്ഷകൻ സംശയം ഉന്നയിച്ചതിനെതുടർന്ന്‌ കോട്ടയം ജില്ലയിലെ ഓണക്കിറ്റ്‌ വിതരണം തെരഞ്ഞെടുപ്പ്‌ കമീഷൻ തടഞ്ഞിരുന്നു. എന്നാൽ കിറ്റ്‌ നൽകണമെന്ന്‌ എൽഡിഎഫ്‌ നിലപാടെടുത്തു.

കിറ്റ്‌ നൽകുന്നത്‌ സർക്കാരിന്റെ നയപരമായ കാര്യമാണെന്നും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ മുമ്പേ നടപടികൾ തുടങ്ങിയതാണെന്നും വിതരണാനുമതി നൽകാമെന്നും കാണിച്ച്‌ കലക്ടർ റിപ്പോർട്ട്‌ നൽകി.