റെയില്‍വെ പാളം തുരുമ്പിക്കാറില്ല കാരണമെന്താണെന്നറിയാമോ

ഇരുമ്പായാല്‍ തുരുമ്പെടുക്കും എന്നത് റെയില്‍പാളത്തിന്‍റെ കാര്യത്തില്‍ മാത്രമെന്താണ് തെറ്റിപ്പോകുന്നത്?. റെയില്‍വേ ട്രാക്കുകള്‍ നിര്‍മ്മിക്കാന്‍ ഒരു പ്രത്യേകതരം സ്റ്റീല്‍ ആണ് ഉപയോഗിക്കുന്നത്. മാംഗനീസ് സ്റ്റീല്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. സ്റ്റീലും മംഗലായും കൂടി ചേര്‍ത്താണ് തീവണ്ടിപാളങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇവയുടെ മിശ്രിതത്തില്‍ 12% മാംഗനീസും 0.8% കാര്‍ബണും അടങ്ങിയിരിക്കുന്നു. ഉരുക്കിന്‍റെയും മാംഗലോയിയുടെയും ഈ മിശ്രിതത്തെ മാംഗനീസ് സ്റ്റീല്‍ എന്നാണ് വിളിക്കുന്നത്. ഇവ ഓക്‌സീകരണം സംഭവിക്കാതിരിക്കാനും പാളങ്ങള്‍ തുരുമ്പെടുക്കാതിരിക്കാനും സഹായിക്കുകയും.

തുരുമ്പെടുക്കുന്നത് എന്തുകൊണ്ടാണ് റെയില്‍വേ പാളത്തിന് ദോഷകരമാകുന്നത്

ലോഹ – ഓക്‌സീകരണ പ്രതിപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുരുമ്പെടുക്കല്‍ സാധാരണയായി സംഭവിക്കാറുണ്ട്. എന്നാല്‍ ഈ തുരുമ്പെടുക്കല്‍ രാസപ്രവര്‍ത്തനം റെയില്‍ പാളങ്ങളില്‍ സംഭവിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ചില സുരക്ഷാ അപകടങ്ങള്‍ക്ക് കാരണമാകും.

കാരണം സ്റ്റീല്‍ പാളങ്ങള്‍ വര്‍ഷങ്ങളോളം വായുവില്‍ തുറന്ന് കിടക്കുന്നു. കാറ്റും വെയിലും മഴയും ഒക്കെക്കൊണ്ട് തീര്‍ച്ചയായും അവ തുരുമ്പിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് തീവണ്ടിപാളങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ സ്റ്റീല്‍ ഉപയോഗിക്കുന്നത്. മാത്രമല്ല റെയില്‍വേ ജീവനക്കാര്‍ പാളങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കുകയും തുരുമ്പ് തടയാനുള്ള പ്രക്രീയകള്‍ ചെയ്യുകയും ചെയ്യാറുണ്ട്.