എസ്എൻഡിപി ജനറൽ സെക്രട്ടറി: വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഹൈക്കോടതി

എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്‌ഥാനത്തുനിന്നു വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. പ്രഫ. എം.കെ.സാനു ഉൾപ്പെടെയുള്ളവർ 2024 ൽ നൽകിയ ഹർജിയിൽ കമ്പനി ആക്ട് പ്രകാരമാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് സാധുതയില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്.

കമ്പനി ആക്ട് പ്രകാരം പ്രവർത്തിക്കുന്നു എന്നു പറയുന്ന എസ്‌എൻഡിപി യോഗത്തിന്റെ ഡയറക്ടർമാരാണ് വെള്ളാപ്പള്ളിയും മകൻ തുഷാർ വെള്ളാപ്പള്ളിയും അടക്കമുള്ളവർ. കമ്പനി ഡയറക്ടർമാർക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ ഡിൻ അക്കൗണ്ടിന് സാധുതയില്ലെന്നു ഹൈക്കോടതി കണ്ടെത്തി. അതിന്റെ പശ്ചാത്തലത്തിലാണ് അയോഗ്യതയുണ്ടെന്ന് ഉത്തരവിട്ടത്.