നാല് സ്പെഷ്യൽ ട്രെയിനുകൾ ഇനി എല്ലാ ദിവസവും

യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാൻ റെയിൽവേ മന്ത്രാലയ തീരുമാനം. 06169/70 കൊല്ലം- എറണാകുളം മെമു സ്പെഷ്യൽ ഇനി 66327/28 നമ്പരുകളോടെ സ്ഥിരം സർവീസാകും. ദിവസേന യാത്ര ചെയ്യുന്ന ഓഫീസ് ജീവനക്കാരുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ് നടപ്പാകുന്നത്.

06061/62 എറണാകുളം- വേളാങ്കണ്ണി സ്പെഷ്യൽ ആണ് 16363/64 നമ്പരുകളോടെ സ്ഥിരമാകുന്ന മറ്റൊരു ട്രെയിൻ. തീർഥാടകരുടെയും സാധാരണയാത്രക്കാരുടെയും ഏറെ നാളത്തെ ആവശ്യമാണ് റെയിൽവേ അംഗീകരിച്ചത്.

തിരുവനന്തപുരം നോർത്ത്-മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് (06163/064) ໙ 16313/14 നമ്പരുകളോടെയും 08539/40 വിശാഖപട്ടണം-കൊല്ലം സ്പെഷ്യൽ 18501/502 നമ്പരുകളോടെയും എല്ലാ ദിവസവും സർവീസ് നടത്തും. ഇത് സംബന്ധിച്ച് ഔദ്യോഗിക നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും.