കടുത്ത ചുമ, ശബ്ദമെടുക്കാൻ ബുദ്ധിമുട്ട്.. ഇതിന് പിന്നിലുള്ള കാരണമെന്ത്?!

കേരളത്തിലിപ്പോൾ ചുമ കാരണം ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യം നേരിയ തൊണ്ടവേദനയോ പനിയോ ജലദോഷമോ ആയി തുടങ്ങി പിന്നീട് കടുത്ത ചുമയായി മാറുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.

വിട്ടുമാറാത്ത ഈ ചുമയ്‌ക്ക് കാരണം വൈറസുകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. സ്വയം ചികിത്സ ഒഴിവാക്കുക എന്നതാണ് പ്രാഥമികമായി ഓരോരുത്തരും ചെയ്യേണ്ട കാര്യം. പലർക്കും ചുമയും തൊണ്ടവേദനയും കാരണം ശബ്ദമെടുക്കാൻ പോലും ബുദ്ധിമുട്ടുന്ന അവസ്ഥ കാണപ്പെടുന്നുണ്ട്. മൂന്നുമുതൽ നാല് ആഴ്ചവരെ ഈ ചുമ നീണ്ടു നിൽക്കാൻ സാധ്യതയുണ്ട്. കൃത്യമായ ചികിത്സ തേടാത്ത പക്ഷം ശ്വാസകോശത്തിൽ അണുബാധയുണ്ടാകാനും H1N1 നു സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

കോവിഡിന് സമാനമായ രീതിയിലാണ് ഈ അണുബാധ മറ്റുള്ളവരിലേക്ക് പകരുന്നത്. ചിലരിൽ കടുത്ത ശരീര വേദനയും കാണപ്പെടുന്നുണ്ട്. കൃത്യമായ ചികിത്സയും മരുന്നും ശ്രദ്ധയും രോഗികൾക്ക് അത്യാവശ്യമാണ്.