രണ്ട് ദിവസമായി വീട്ടിലാളില്ലെങ്കിൽ തപാൽ കത്തുകൾ എങ്ങനെ കൊടുക്കും. അല്ലെങ്കിൽ കത്തിൻ്റെ കാര്യം എങ്ങനെ വീട്ടുകാരെ അറിയിക്കും എന്ന് ചിന്തിച്ചിരിക്കെ വൈക്കപ്രയാർ ബ്രാഞ്ച് പോസ്റ്റോഫീസിലെ പോസ്റ്റ് വുമണായ ആശ നടേശൻ ഇതിന് വേണ്ടി കണ്ടെത്തിയ മാർഗ്ഗമാണ് നാട്ടിൽ സോഷ്യൽ മീഡിയായിൽ ഇപ്പോൾ വൈറലാണ്. വീഡിയോ കാണുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/share/p/1DbyjuBhGb/
രണ്ട് ദിവസമായി കത്തുമായി വീട്ടിൽ ചെന്നിട്ടും ആളില്ലാതിരുന്നതിനെ തുടർന്ന് ആശയുടെ മനസ്സിൽ ഒരു ആശയം ഉദിച്ചു. വീടിന് മുമ്പിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറയ്ക്ക് മുന്നിൽ കത്തും കാണിച്ച് ദേ കത്തുണ്ടെ അടുത്ത വീട്ടിൽ കൊടുത്തിട്ടുണ്ട് എന്നൊരു സന്ദേശമങ്ങ് തട്ടി. സംഭവം ഫോണിലൂടെ വിദേശത്തിരുന്ന് വീട്ടുടമ കണ്ടു. തൻ്റെ നാട്ടിലെ പോസ്റ്റ് വുമണിന്റെ ആത്മാർത്ഥതയോടെയുള്ള സേവനം കണ്ട് വിവരം സുഹൃത്തിനെ അറിയിക്കുകയും വീട്ടുകാരൻ സുഹൃത്തിന് അയച്ച് നൽകിയതാണ് നാട്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ഇപ്പോൾ വൈറലായി ഓടുന്നത്. വീഡിയോ കാണുവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.instagram.com/reel/DSeVS4iCrND/?igsh=MTV5ejJvaXZjMnd2bw==
CCTV സാധാരണ എല്ലാവരും ഉപയോഗിക്കുന്നത് കള്ളന്മാരില് നിന്നുള്ള സുരക്ഷയ്ക്കും വീടും ചുറ്റുപാടും നിരീക്ഷിക്കുന്നതിനും ഒക്കെയാണ് എന്നാൽ സിസിടിവിക്ക് ഇതുപോലെയുള്ള പ്രയോജനകരമായ മറ്റു ഉപയോഗങ്ങളും ഉണ്ട് എന്ന കാര്യം വൈക്കത്തെ പോസ്റ്റ് വുമണിന്റെ പ്രവര്‍ത്തിയിലൂടെ പൊതുജനങ്ങളിലേക്കും എത്തിച്ചേരുകയാണ്.
