‘ടീച്ചറും മാഷും’ ആവാം, പൊതു അഭിസംബോധന വേണ്ട; ബാലാവകാശ കമ്മീഷൻ നിർദേശം നടപ്പാക്കില്ല

സ്കൂൾ അധ്യാപകരെ ആൺ-പെൺ ഭേദമില്ലാതെ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്ന ബാലാവകാശ കമ്മിഷൻ നിർദേശം പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കില്ല. അധ്യാപകരെ കുട്ടികൾ മാഷ്‌, സർ, ടീച്ചർ എന്ന്‌ വിളിക്കുന്നതിന്‌ പകരം ലിംഗ സമത്വം പാലിച്ച്‌ ഏകീകൃത പേര്‌ ഏർപ്പെടുത്തണമെന്നായിരുന്നു ബാലാവകാശ കമ്മീഷൻ നിർദേശം.

സർ, മാഷ്‌, ടീച്ചർ എന്ന്‌ അധ്യാപകരെ വിളിക്കുന്നത്‌ കാലങ്ങളായി തുടർന്നുവരുന്നതാണ്‌. ഏതെങ്കിലും അധ്യാപകൻ എന്നെ മാഷ്‌ എന്ന്‌ വിളിക്കരുത്‌ സർ എന്ന്‌ വിളിക്കണമെന്ന്‌ ഇതുവരെ പറഞ്ഞിട്ടില്ല. കുട്ടികൾ അവർ ജീവിക്കുന്ന പശ്‌ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ വിളിക്കുന്ന ശൈലി മാറ്റേണ്ടെന്നാണ്‌ യോഗം ഏകകണ്‌ഠമായി ശുപാർശ ചെയ്‌തത്‌.