ചിങ്ങമാസ പൂജകൾക്കായി ശബരിമലനട ശനിയാഴ്‌ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
ചിങ്ങമാസം ഒന്നായ ഞായറാഴ്‌ച രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുക. രാവിലെ ഉഷഃപൂജയ്ക്കുശേഷം 7.30-ന് ശബരിമല കീഴ്ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ശ്രീകോവിലിന് മുന്നിലാണ് നറുക്കെടുപ്പ്. ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാർ നറുക്കെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകും.
രാവിലെ ഒമ്പതിന് പമ്പാഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ചിങ്ങമാസപൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21-ന് രാത്രി 10-ന് നടയടയ്ക്കും.
