നാളെ മുതൽ സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ വെള്ളി മുതൽ പുതുക്കിയ ഉച്ചഭക്ഷണ മെനു നൽകി തുടങ്ങും. ആഴ്‌ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേർത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്. മറ്റ് ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്‌തവിഭവങ്ങളോ ഒരുക്കും.

ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാകും ഉച്ചഭക്ഷണത്തിന് അർഹരാകുക. കുട്ടികളിൽ ശരിയായ പോഷണത്തിൻ്റെ കുറവുമൂലം 39 ശതമാനം വിളർച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങൾ സർക്കാർ നിർദേശിച്ചത്.