സിബിഎസ്ഇ സ്കൂളുകളിലെ അധ്യയനത്തിന് എൻസിഇആർടി പാഠപുസ്തകങ്ങൾ നിർബന്ധമായും ഉപയോഗിക്കണമെന്നു നിർദേശം. എൻസിഇആർടി സിലബസിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ തയാറാക്കിയ പുസ്തകങ്ങൾ പലയിടത്തും പിന്തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾക്കു സിബിഎസ്ഇ കത്തയച്ചത്.
9 മുതൽ 12 വരെ ക്ലാസുകളിൽ എൻസിഇആർടി പുസ്തകം മാത്രമേ ഉപയോഗിക്കാവൂ. 1 മുതൽ 8 വരെ ക്ലാസുകളിൽ എൻസിഇആർടി പാഠ്യപദ്ധതി പിന്തുടരണം.
