Skip to content
നമ്മുടെ നാട്
നമ്മുടെ നാട്
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups
നമ്മുടെ നാട്

കാലാവധി കഴിഞ്ഞ്കിടക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് തപാല്‍ വകുപ്പ്

Posted on 21 July 202521 July 2025 by Web Desk

കാലാവധി കഴിഞ്ഞിട്ടും മൂന്ന് വര്‍ഷമായി പുതുക്കുകയോ ക്ലോസ് ചെയ്യുകയോ ചെയ്യാത്ത ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു. നിക്ഷേപകരുടെ പണത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി. ഇത് വര്‍ഷത്തില്‍ രണ്ട് തവണയായി നടപ്പാക്കാനാണ് പുതിയ നിര്‍ദ്ദേശം.

ഏതൊക്കെ അക്കൗണ്ടുകളാണ് മരവിപ്പിക്കുക?

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (TD), മന്ത്ലി ഇന്‍കം സ്‌കീം (MIS), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (NSC), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (SCSS), കിസാന്‍ വികാസ് പത്ര (KVP), റിക്കറിംഗ് ഡെപ്പോസിറ്റ് (RD), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതി അക്കൗണ്ടുകളാണ് ഈ നിയമത്തിന് കീഴില്‍ വരുന്നത്.

അക്കൗണ്ട് മരവിപ്പിച്ചാല്‍ എന്ത് സംഭവിക്കും?

ഒരിക്കല്‍ അക്കൗണ്ട് മരവിപ്പിച്ചാല്‍ പിന്നെ പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ല. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തലാക്കും. നിക്ഷേപകരുടെ പണം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ഈ മരവിപ്പിക്കല്‍ നടപടി വര്‍ഷത്തില്‍ രണ്ടുതവണ നടത്തും. എല്ലാ വര്‍ഷവും ജൂലൈ 1, ജനുവരി 1 തീയതികളില്‍ ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കും. അതായത്, ജൂണ്‍ 30-നും ഡിസംബര്‍ 31-നും കാലാവധി പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം പിന്നിടുന്ന അക്കൗണ്ടുകള്‍ കണ്ടെത്തി മരവിപ്പിക്കും.

അക്കൗണ്ട് എങ്ങനെ പുനരുജ്ജീവിപ്പിക്കാം?

മരവിപ്പിച്ച അക്കൗണ്ടുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ താഴെ പറയുന്ന രേഖകളുമായി അക്കൗണ്ട് ഉടമ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നേരിട്ട് ഹാജരാകണം:

* മരവിപ്പിച്ച അക്കൗണ്ടിന്റെ പാസ്ബുക്ക് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്. * മൊബൈല്‍ നമ്പര്‍, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ അഡ്രസ് പ്രൂഫ് പോലുള്ള കെവൈസി രേഖകള്‍.

* അക്കൗണ്ട് ക്ലോഷര്‍ ഫോം (SB-7A). ഈ ഫോമിനൊപ്പം പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് നമ്പറോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ഒരു കാന്‍സല്‍ ചെയ്ത ചെക്ക്/പാസ്ബുക്കിന്റെ കോപ്പി എന്നിവയും നല്‍കണം. ഇത് കാലാവധി പൂര്‍ത്തിയായ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ലഭിക്കുന്നതിന് സഹായിക്കും.

നിങ്ങളുടെ വിവരങ്ങളും ഒപ്പും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം അക്കൗണ്ട് പുനരുജ്ജീവിപ്പിക്കും. തുടര്‍ന്ന്, കാലാവധി പൂര്‍ത്തിയായ തുക പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ ഇസിഎസ് വഴി ലഭിക്കും.

Posted Under Latest Newsindian post office post office saving account

Post navigation

തൊഴിലുറപ്പ് പദ്ധതിക്കും റേഷന്‍ വിതരണത്തിനും ഉൾപ്പെടെ മുഖം തിരിച്ചറിയൽ സംവിധാനം നടപ്പാക്കും- UIDAI
വൈദ്യുതി ഉപയോഗം സുരക്ഷിതമാക്കാം

Recent Posts

  • വരുന്ന അഞ്ച് ദിവസവും കനത്ത മഴയ്ക്ക് സാദ്ധ്യത
  • പതിറ്റാണ്ടുകളുടെ സ്വപ്നം സഫലം: പെരുമ്പളം പാലം നാടിന് സമർപ്പിച്ചു
  • എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും
  • ആക്റ്റീവ് സിം ഫോണിലില്ലേ, ഇനി വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ പ്രവര്‍ത്തിക്കില്ല
  • മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്

LATEST NEWS

  • വരുന്ന അഞ്ച് ദിവസവും കനത്ത മഴയ്ക്ക് സാദ്ധ്യത
  • പതിറ്റാണ്ടുകളുടെ സ്വപ്നം സഫലം: പെരുമ്പളം പാലം നാടിന് സമർപ്പിച്ചു
  • എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും
  • ആക്റ്റീവ് സിം ഫോണിലില്ലേ, ഇനി വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ പ്രവര്‍ത്തിക്കില്ല
  • മലയാളിയായ എസ് ശ്രുതിക്ക് 18-ാം റാങ്ക്; സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക്
© നമ്മുടെ നാട് 2026
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups