കേരള പോലീസ് സോഷ്യൽ പോലീസ് വിഭാഗത്തിന്റെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ആറ് പോലീസ് കമ്മീഷണറേറ്റുകളിലെ ശിശുസൗഹൃദ ഡിജിറ്റൽ ഡി – അഡിക്ഷൻ സെൻററുകളിൽ (D-DAD) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 8. വിജ്ഞാപനവും അപേക്ഷാ ഫോറവും ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralapolice.gov.in/page/notification ൽ ലഭ്യമാണ്.