പ്ലസ് വൺ ട്രയൽ അലോട്മെന്റ്; ഇന്ന് വൈകിട്ട് 5ന്

പ്ലസ് വൺ ട്രയൽ അലോട്മെന്റ് ഇന്ന് വൈകിട്ട് 5ന് ഏകജാലക പോർട്ടലിൽ പ്രസിദ്ധീകരിക്കും. തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ഉണ്ടെങ്കിൽ 28ന് വൈകിട്ട് 5നു മുൻപ് പൂർത്തിയാക്കി ഫൈനൽ കൺഫർമേഷൻ നൽകണം. സഹായത്തിന് സമീപ സ്കൂളുകളിലെ ഹെൽപ് ഡെസ്കിനെ സമീപിക്കാം. മൊത്തം 4,62,864 അപേക്ഷകരാണുള്ളത്. ജൂൺ 2,10,16 തീയതികളിലാണ് അലോട്മെന്റുകൾ.

സ്പോർട്സ് ക്വോട്ട: അപേക്ഷ ഇന്ന് മുതൽ

പ്ലസ് വൺ സ്പോർട്സ് ക്വോട്ടയിലേക്ക് ഇന്ന് മുതൽ 29 വരെ അപേക്ഷിക്കാം. ജില്ലാ സ്പോർട്സ് കൗൺസിലുകൾ മുഖേന  റജിസ്ട്രേഷനും വെരിഫിക്കേഷനും നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനായി സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ജില്ലാ സ്പോർട്സ് കൗൺസിലിൽ ഓൺലൈനായി സമർപ്പിക്കാം.  കൗൺസിൽ വെരിഫൈ ചെയ്തു സ്കോർ കാർഡ് നൽകും. 28 വരെയാണ് ഇതിനു സമയപരിധി.

മുഖ്യഘട്ടത്തിലെ ആദ്യ അലോട്മെന്റ് ജൂൺ ആറിനും രണ്ടാം അലോട്മെന്റ് 16നും ആണ്. സപ്ലിമെന്ററി ഘട്ടത്തിലെ സ്പോർട്സ് ക്വോട്ട പ്രവേശനത്തിനായി ജൂൺ 21 മുതൽ അപേക്ഷിക്കാം. 25ന് അലോട്മെന്റ് നടത്തി 26ന് പ്രവേശനം അവസാനിക്കും. സ്പോർട്സ് ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകൾ പൊതു മെറിറ്റിലേക്കു മാറ്റും. മെറിറ്റ് ക്വോട്ടയിലേക്ക് ഇതിനകം അപേക്ഷിച്ച വിദ്യാർഥികളിൽ സ്പോർട്സ് ക്വോട്ട അർഹതയുളളവർ അതിനു പ്രത്യേകം അപേക്ഷിക്കണം.