

രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും.
3,70,642 വിദ്യാര്‍ത്ഥികളാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയത് 2,88,394 വിദ്യാര്‍ത്ഥികളാണ്. സർക്കാർ സ്കൂളുകളിൽ 73.23 % ജയം നേടിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 82.16 ശതമാനമാണ് വിജയം. അണ് എയ്ഡഡ് – 75.91%, സ്പെഷ്യൽ സ്കൂൾ – 86.40 എന്നിങ്ങനെയാണ് വിജയശതമാന കണക്ക്.
വൊക്കേഷണൽ ഹയർസെക്കൻഡറിയില്‍2 6,178 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 70.06 % വിജയമാണ് ഇത്തവണയുള്ളത്. മുൻവർഷം 71.42% ആയിരുന്നു വൊക്കേഷണൽ ഹയര്‍സെക്കണ്ടറിയിലെ വിജയശതമാനം. വൊക്കേഷണൽ വിഭാഗത്തിലും വിജയശതമാനം കുറഞ്ഞിട്ടുണ്ട്. വിജയശതമാനം കൂടുതൽ വയനാടും കുറവ് കാസർകോട് ജില്ലയിലുമാണ്. 193 പേർ ഫുൾ A+ നേടിയിട്ടുണ്ട്.