ഹയർ സെക്കൻഡറി,വൊക്കേഷനൽ ഹയർ സെക്കൻഡറി ഫലങ്ങൾ നാളെ അറിയാം

ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ വൈകിട്ട് 3.30 മുതൽ ഓൺലൈനായി അറിയാം. 4,44,707 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 28,587 പേരും.

ഫലം അറിയാൻ വെബ്സൈറ്റുകൾ : www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in

ആപ്പുകൾ: SAPHALAM 2025, iExaMS-Kerala, PRD Live