സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്‌

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്.

‘ന്നാ താൻ കേസ് കൊട് ‘ ആണ് മികച്ച ജനപ്രീതി നേടിയ ചിത്രം. ‘നൻ പകൽ നേരത്ത് മയക്കം’ ആണ് മികച്ച ചിത്രം. (സംവിധായകൻ – ലിജോ ജോസ് പെല്ലിശേരി, നിർമ്മാതാവ് – ജോസ് സെബാസ്റ്റ്യൻ). വിൻസി അലോഷ്യസ് (ചിത്രം – രേഖ), മമ്മൂട്ടി (ചിത്രം – നൻപകൽ നേരത്ത് മയക്കം)എന്നിവരാണ് മികച്ച നടീനടൻമാർ.

മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ. (ചിത്രം – അറിയിപ്പ്). രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് മികച്ച തിരക്കഥാകൃത്ത് (ചിത്രം – ന്നാ താൻ കേസ് കൊട്). റഫീക്ക് അഹമ്മദ് മികച്ച ഗാനരചയിതാവ്. എം. ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകൻ.

മൃദുലാ വാര്യർ, കപിൽ കപിലൻ എന്നിവരാണ് മികച്ച പിന്നണി ഗായികാ ഗായകൻമാർ. പോളി വിൽസണും ഷോബി തിലകനുമാണ് മികച്ച ഡബിംഗ് ആർട്ടിസ്റ്റുകൾ. കുഞ്ചാക്കോ ബോബൻ, അലൻസിയർ എന്നിവർ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.