ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ് വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം, ഏകദിന ക്രിക്കറ്റിൽ തുടരുമെന്നും രോഹിത് ശർമ അറിയിച്ചു. ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു.
രോഹിത് ശർമ 67 ടെസ്റ്റിൽ നിന്നായി 12 സെഞ്ചുറിയും 18 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 4301 റൺസ് നേടിയിട്ടുണ്ട്. 2023ൽ ഇന്ത്യയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് നയിച്ചു.
