Skip to content
നമ്മുടെ നാട്
നമ്മുടെ നാട്
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups
നമ്മുടെ നാട്

ബാങ്ക് അക്കൗണ്ട് മാറി പണം അയച്ചോ? പരിഹാരമുണ്ട്.

Posted on 10 July 202310 July 2023 by nammudenadu

ഓൺലൈൻ വഴി അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുമ്പോൾ അക്കൗണ്ട് നമ്പർ തെറ്റിപ്പോയാല്‍..എന്തുചെയ്യും? ഇത്തരം സന്ദർഭങ്ങളിൽ ടെൻഷനടിച്ചു നിൽകാതെ നേരേ ഹോം ബ്രാഞ്ചുമായി ബന്ധപ്പെട്ടാൽ മതി. കൂടാതെ ഉപഭോക്താവിന് പരാതിയും നൽകാം.

▫️ ഉപഭോക്താവ് തെറ്റായി പണമയച്ചാൽ, ഹോം ബ്രാഞ്ച് മറ്റ് ബാങ്കുമായി സഹകരിച്ച് യാതൊരു പിഴയും കൂടാതെ തുടർ നടപടികൾ ആരംഭിക്കും.

▫️ നിങ്ങൾ പണം കൈമാറിയ തെറ്റായ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം രേഖപ്പെടുത്തുക.

▫️ ഗുണഭോക്താവിന്റെ അക്കൗണ്ട് വിശദാംശങ്ങളോടൊപ്പം ബാങ്കിൽ അപേക്ഷ നൽകേണ്ടിവരും.

▫️ അക്കൗണ്ട് അതേ ബാങ്കിലാണെങ്കിൽ, റിവേഴ്സൽ ഇടപാട് ആരംഭിക്കുന്നതിന് ഗുണഭോക്താവിൽ നിന്ന് ബാങ്ക് അനുമതി തേടും.

▫️ അക്കൗണ്ട് മറ്റേതെങ്കിലും ബാങ്കിന്റേതാണെങ്കിൽ, ഗുണഭോക്താവ് അക്കൗണ്ട് കൈവശമുള്ള ശാഖയെ സമീപിച്ച് ഇടപാട് തിരിച്ചെടുക്കാൻ ബാങ്ക് സഹായിക്കും.

▫️ തുക തിരികെ ലഭിക്കുമോ ഇല്ലയോ എന്നത് പൂർണമായും സ്വീകർത്താവിനെ ആശ്രയിച്ചിരിക്കുമെന്ന് ചില ബാങ്കുകളുടെ നിബന്ധനകളിൽ പറയുന്നുണ്ട്.

▫️ മുന്നോട്ടുള്ള വിവരങ്ങൾ അറിയാൻ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടാം.

▫️ ഇനി ബ്രാഞ്ച് തലത്തിൽ പ്രശ്നത്തിന് പരിഹാരം ലഭിച്ചില്ലെങ്കിൽ ഉപഭോക്താവിന് ബാങ്കിന്റെ ഔദ്യോഗിക പരാതി പരിഹാരസെല്ലിൽ പരാതി ഉന്നയിക്കാം.

▫️ എസ്ബിഐയുടെ കാര്യത്തിലാണെങ്കിൽ ആദ്യം ഉപഭോക്താവ് crcf.sbi.co.in/ccf എന്ന വെബ്സൈറ്റിലേക്ക് പോവുക. തുടർന്ന നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യുക. Personal Segment/Individual Customer/ General Banking // Branch Related category // No response to queries ഇവയിലേത് വിഭാഗത്തിലാണ് പരാതി നൽകേണ്ടതെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

പണം അയക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം

📌ഓൺലൈൻ പണമിടപാടിന് മുമ്പ് അക്കൗണ്ട് നമ്പർ പരിശോധിക്കണം. ഓൺലൈൻ വഴി പണമയക്കുമ്പോൾ ഇത്തരം അശ്രദ്ധകൾ പറ്റാം. അതിനാൽ രണ്ടോ മുന്നോ തവണ അക്കൗണ്ട് നമ്പർ പരിശോധിക്കുക.

📌ഉപഭോക്താവിൽ നിന്നുണ്ടാകുന്ന തെറ്റായ ഇടപാടുകൾക്ക് ബാങ്ക് ഉത്തരവാദിയായിരിക്കില്ല.

📌പണം അയച്ചു കഴിഞ്ഞാൽ ഇടപാട് വിവരങ്ങൾ സ്ക്രീൻ ഷോട്ട് എടുത്തു വയ്ക്കുന്നത് നല്ലതാണ്.

Posted Under Latest Newsbank account money transfer

Post navigation

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വെരിഫിക്കേഷന്‍ നടപടിയുമായി പോലീസ്
മൂന്നാം ചാന്ദ്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ, വിജയിച്ചാൽ ചരിത്ര നേട്ടം

Recent Posts

  • ഗോൾഡ് ലോൺ എടുക്കാന്‍ സ്വര്‍ണം സ്വന്തമാണെന്നുള്ളതിന് രേഖ വേണം; കരട് നിര്‍ദേശങ്ങളുമായി ആര്‍ബിഐ
  • കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
  • മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും തിരിച്ചടി; മരം മുറിക്ക് അനുമതി
  • മഴക്കാല ഡ്രൈവിങ് സേഫാക്കാം
  • പത്താംക്ലാസില്‍ ഈ അദ്ധ്യയനവർഷം മുതൽ റോബോട്ടിക്സ് സാങ്കേതികവിദ്യയും പഠിക്കാം

LATEST NEWS

  • ഗോൾഡ് ലോൺ എടുക്കാന്‍ സ്വര്‍ണം സ്വന്തമാണെന്നുള്ളതിന് രേഖ വേണം; കരട് നിര്‍ദേശങ്ങളുമായി ആര്‍ബിഐ
  • കൊവിഡ് വ്യാപനം; ഇന്ത്യയിലെ സ്ഥിതി നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
  • മുല്ലപ്പെരിയാർ: സുപ്രീം കോടതിയിൽ കേരളത്തിന് വീണ്ടും തിരിച്ചടി; മരം മുറിക്ക് അനുമതി
  • മഴക്കാല ഡ്രൈവിങ് സേഫാക്കാം
  • പത്താംക്ലാസില്‍ ഈ അദ്ധ്യയനവർഷം മുതൽ റോബോട്ടിക്സ് സാങ്കേതികവിദ്യയും പഠിക്കാം
© നമ്മുടെ നാട് 2025
  • Latest News
    • Local News
  • Education
  • Career
  • Technology
  • Entertainment News
  • Sports
  • Business
  • Join Nammudenadu Whatsapp Groups