നിങ്ങളുടെ കാർ ഒരു സുഹൃത്തിന് കടം കൊടുക്കുന്നത് ചിലപ്പോൾ നിരവധി നിയമപരമായ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കും..
ഇൻഷുറൻസ് കവറേജ് പ്രശ്നങ്ങൾ
ഇന്ത്യയിലെ ചില ഇൻഷുറൻസ് പോളിസികളിൽ ഇൻഷ്വർ ചെയ്ത കാർ ആർക്കൊക്കെ ഓടിക്കാം എന്നതിന് നിയന്ത്രണങ്ങളുണ്ട്
ഉപയോഗം
കാറിന്റെ ഉപയോഗം സമ്മതിച്ചിട്ടുള്ള കാര്യങ്ങളുമായി പൊരുത്തപ്പെടണം. ഇൻഷുറൻസ് കമ്പനിയെ അറിയിക്കാതെ ബിസിനസ് ആവശ്യങ്ങൾക്കായി കാർ ഉപയോഗിക്കുന്നത് കവറേജ് അസാധുവാക്കിയേക്കാം.
ട്രാഫിക് നിയമലംഘന ബാധ്യത
നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ വാഹനം ഓടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ നിങ്ങളും ചിലപ്പോൾ കുടുങ്ങും
അപകടം
നിങ്ങളുടെ വാഹനം ഓടിക്കുന്നതിനിടയിൽ നിങ്ങളുടെ സുഹൃത്ത് അപകടമുണ്ടാക്കിയാൽ, കാർ ഉടമ എന്ന നിലയിൽ നാശനഷ്ടങ്ങൾക്ക് നിങ്ങളും ബാധ്യസ്ഥനാകും.
ധനനഷ്ടം
നിങ്ങളുടെ സുഹൃത്ത് വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തിയാൽ അറ്റകുറ്റപ്പണികൾക്കുള്ള ചെലവുകൾക്ക് നിങ്ങൾ ബാധ്യസ്ഥനായിരിക്കാം.
ഡ്രൈവിംഗ് ലൈസൻസ്
നിങ്ങളുടെ സുഹൃത്ത് സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ, അത് ഗുരുതരമായ നിയമ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
കാലഹരണപ്പെട്ട ലൈസൻസ്
നിങ്ങളുടെ സുഹൃത്തിന് സസ്പെൻഡ് ചെയ്തതോ കാലഹരണപ്പെട്ടതോ ആയ ലൈസൻസ് ഉണ്ടെങ്കിൽ, അത് കാര്യങ്ങൾ കൂടുതൽ – സങ്കീർണ്ണമാക്കും, പ്രത്യേകിച്ച് അവർ അപകടത്തിൽ പെട്ടാൽ
ഉടമസ്ഥാവകാശം
കാറിന് ലോൺ ഉണ്ടെങ്കിൽ ചിലപ്പോൾ ധനകാര്യ സ്ഥാപനത്തിന് കാർ മറ്റുള്ളവർക്ക് കടം കൊടുക്കുന്നത് നിരോധിക്കുന്നതോ അല്ലെങ്കിൽ അതിന്റെ ഉപയോഗം നിയന്ത്രിക്കുന്നതോ ആയ വ്യവസ്ഥകൾ ഉണ്ടായിരിക്കാം.
പിഴകൾ
സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്ത കാർ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെങ്കിൽ വാഹനം ദുരുപയോഗം ചെയ്തതിന് നിങ്ങൾക്ക് അധികാരികളിൽ നിന്ന് പിഴകൾ നേരിടേണ്ടിവരും
ക്രിമിനൽ പ്രവർത്തനങ്ങളിലെ പങ്കാളിത്തം
നിങ്ങളുടെ കാർ ഓടിക്കുന്ന സമയത്ത് നിങ്ങളുടെ സുഹൃത്ത് ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ നിയമപാലകർ നിങ്ങളെ തേടിയും വന്നേക്കാം
കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത
നിങ്ങളുടെ കാർ മറ്റൊരാൾ ഓടിക്കുമ്പോൾ, തേയ്മാനം അല്ലെങ്കിൽ കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടും. ദുരുപയോഗം മൂലം കേടുപാടുകൾ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല.