സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളില്‍ കുതിപ്പ്; മുന്നില്‍ തിരുവനന്തപുരം

കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്തുണ്ടായ ഗതാഗത നിയമലംഘന കേസുകളും അതിനായി നല്‍കിയ പിഴ തുകയും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗതാഗത നിയമലംഘനത്തിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 62,81458 കേസുകള്‍. ഇ ചലാന്‍ പോര്‍ട്ടല്‍ വഴി മാത്രം എടുത്ത കേസുകളുടെ കണക്കാണ്. 18537 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു. നിയമലംഘകരിൽ നിന്ന് 526 കോടി പിഴ ഈടാക്കന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഗതാഗത നിയമലംഘനങ്ങളില്‍ മുന്നില്‍ തലസ്ഥാന ജില്ലയാണ്. തിരുവനന്തപുരത്ത് ഒരു വര്‍ഷത്തിനിടെ 11 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തി. പിഴയട്ക്കാന്‍ നോട്ടീസ് നല്‍കിയത് 88 കോടി രൂപ. എറണാകുളവും, കൊല്ലവും, കോഴിക്കോടുമാണ് തൊട്ടുപിന്നില്‍. അതേസമയം, പിഴ അടയ്ക്കുന്നതിലും ഈടാക്കുന്നതിലും വിമുഖതയെന്നാണ് കണക്കുകള്‍. 526 കോടി പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ സര്‍ക്കാരിലേക്ക് എത്തിയത് 123 കോടി രൂപ മാത്രം.