ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് മുദ്ര വായ്പയുടെ ഉയർന്ന പരിധി 10 ലക്ഷം രൂപയായിരുന്നത് 20 ലക്ഷം രൂപയായി ഉയർത്തി. വായപയെടുത്ത് സംരംഭം ആരംഭിക്കാന്‍ പ്രധാനമന്ത്രിയുടെ മുദ്ര യോജനയില്‍ ഇനി 20 ലക്ഷം രൂപ വരെ ലഭിക്കും.
അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം രൂപയുടെ വായ്പകള്‍ തിരിച്ചടച്ചവര്‍ക്കാണ് 20 ലക്ഷം രൂപയുടെ വായ്പയ്ക്ക് അര്‍ഹതയുണ്ടായിരിക്കുക. പുതുതായി ‘തരുണ്‍ പ്ലസ്’ എന്ന വിഭാഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയുള്ള വായ്പകള്‍ തരുണ്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
നേരത്തെ അഞ്ച് മുതല്‍ പത്ത് ലക്ഷം വരെയുള്ള തുക വായ്പയായി എടുത്ത് സംരംഭം ആരംഭിക്കുകയും വായ്പ കൃത്യമായി അടച്ച് തീര്‍ക്കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ സംരംഭം വിപുലീകരിക്കാനാണ് 20 ലക്ഷം പരിധിയുള്ള തരുണ്‍ പ്ലസ് ഉപകാരപ്പെടുക. 24 വയസ് മുതല്‍ 70 വയസ് വരെ പ്രായത്തിലുള്ള സംരംഭകര്‍ക്കാണ് വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ടാകുക. നേരത്തെ വായ്പയെടുക്കുകയും തിരിച്ചടവ് കൃത്യമായി നടത്തിയവര്‍ക്കുമാണ് തരുണ്‍ പ്ലസ് സ്കീമിന് കീഴില്‍ യോഗ്യതയുണ്ടാകുക.
മുദ്ര പദ്ധതിക്ക് കീഴില്‍ വായ്പയുടെ ഘടന ഇപ്രകാരം
ശിശു: 50000 രൂപ വരെ
കിഷോര്‍: 50000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ
തരുണ്‍: 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ
തരുണ്‍ പ്ലസ്: 20 ലക്ഷം വരെ