സ്കൂള്‍ കായികമേളയ്ക്ക് നല്കിയ പേരിലെ ഒളിംപിക്സ് എന്ന വാക്ക് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു. ഒളിംപിക്സ് എന്ന വാക്ക് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ അനുവാദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാനാകില്ല എന്ന ചട്ടം മാനിച്ചാണ് തീരുമാനം.
വലിയ കായികോത്സവം എന്ന് ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ കായികമേളയ്ക്ക് ഇത്തരമൊരു പേരിട്ടതെങ്കിലും ഒളിംപിക്സ് എന്ന പേര് ഒളിംപിക് ചാര്‍ട്ടര്‍ അനുസരിച്ച് സംരക്ഷിക്കപ്പെടുന്ന രജിസ്റ്റേര്‍ഡ് ട്രേഡ് മാര്‍ക്കാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പേര് പിന്‍വലിക്കുകയായിരുന്നു.
മേളയുടെ പ്രചാരണത്തിലും ഔദ്യോഗിക രേഖകളിലും ‘കേരള കായിക മേള ഒളിംപിക്സ് മാതൃകയില്‍ കൊച്ചി-24’ എന്നാകും എഴുതുക. മേളയ്ക്കൊപ്പം ഒളിംപിക്സ് എന്ന് രേഖപ്പെടുത്താന്‍ ഐ.ഒ.സി. അംഗീകാരം വേണം. അനുമതിക്കായി ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.
ഒളിംപിക്സ് എന്ന വാക്ക് ഒളിംപിക്സ് ചാര്‍ട്ടര്‍ അനുസരിച്ച് സംരക്ഷിക്കപ്പെടുന്ന രജിസ്റ്റേഡ് ട്രേഡ് മാര്‍ക്കാണ്. ഒളിംപിക്സ് എന്ന വാക്കും ഒളിംപിക് വളയങ്ങളും പതാകയും മറ്റ് ആവശ്യങ്ങള്‍ക്കും സ്വകാര്യ നേട്ടങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.