വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്ന എം.രാമചന്ദ്രൻ (91) അന്തരിച്ചു. വാർത്തകളെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ ഏറെ ശ്രദ്ധേയമായി. വാർത്തകളുടെ തത്സമയ അവതരണത്തിലൂടെയും ശ്രദ്ധ നേടി.
ഡൽഹി ആകാശവാണിയിലാണ് പ്രവർത്തനം ആരംഭിച്ചത്. ഡൽഹിക്കുശേഷം കോഴിക്കോടെത്തി. മൂന്നുവർഷം അവിടെ ജോലി ചെയ്തു. അവിടെ വാർത്താ വിഭാഗം ആരംഭിച്ചപ്പോൾ നേതൃത്വം നൽകി. പിന്നീട് തിരുവനന്തപുരം നിലയത്തിലെത്തി.
ആകാശവാണിയിൽനിന്ന് വിരമിച്ചശേഷം ഗൾഫിൽ എഫ്എം കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. കേരള സർവകലാശാല റിട്ട.ജോയിന്റ് റജിസ്ട്രാർ പരേതയായ വിജയലക്ഷി അമ്മയാണ് ഭാര്യ