പൊതുയിടങ്ങളില്‍ മാലിന്യം തള്ളുന്നത് കണ്ടോ? ഉടൻ ഈ വാ‌ട്‌സ്ആപ്പ് നമ്പരിൽ ചിത്രങ്ങൾ സഹിതം പരാതിയയച്ചോളൂ

പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ പരാതി നൽകുവാനും വാട്സ്ആപ് നമ്പർ ഇനിമുതൽ പരാതികൾ തെളിവുകൾ സഹിതം 9446700800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാം.

‘സ്വച്ഛത ഹി സേവാ 2024’ ക്യാമ്പയിന്റെ സംസ്ഥാനതല ലോഞ്ചും മാലിന്യ നിക്ഷേപത്തിന് എതിരെ പരാതി നൽകുവാനുള്ള പൊതു വാട്സ്ആപ്പ് നമ്പറിന്റെ പ്രഖ്യാപനവും കൊല്ലം കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രജേഷ് നിർവഹിച്ചു.

പൊതു വാട്സ്ആപ്പ് നമ്പർ എന്നത് ഒരു സോഷ്യൽ ഓഡിറ്റ് ആയി കൂടിയാണ് പ്രവർത്തിക്കുക. സംസ്ഥാനതല വാർ റൂമിൽ ലഭിക്കുന്ന പരാതികൾ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നൽകുന്ന രീതിയാണ് പിന്തുടരുക. രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളിൽ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും രണ്ടാമതായി കുറ്റക്കാർക്ക് എതിരെ നടപടികൾ സ്വീകരിക്കലും ആണ്.