9 ജില്ലകൾക്കും മുന്നറിയിപ്പ്, കടുത്ത ചൂട് അനുഭവപ്പെടും, ജാഗ്രത വേണം

ഇന്ന് സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെലഷ്യസ് വരെയും (സാധാരണയെക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെലഷ്യസ് വരെ കൂടുതൽ) ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35ഡിഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാൾ 3 – 5 വരെ കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34ഡിഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 4 ഡിഗ്രി കൂടുതലാണിത്.

ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണം. നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ, ജോലി സമയം ക്രമീകരിക്കണമെന്നും കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.