സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച്, ത്രിവർണപതാക സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രമാക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഹർ ഘർ തിരംഗ’ കാമ്പയിന്റെ ഭാഗമായാണ് നിർദേശം. മോദിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ദേശീയപതാകയാക്കി മാറ്റുകയും ചെയ്തു.
ഓഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഹർ ഘർ തിരംഗയുടെ ഭാഗമാകാൻ രാജ്യത്തെ ജനങ്ങളോട് മോദി വെള്ളിയാഴ്ച അഭ്യർഥിച്ചിരുന്നു. ഇതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളുടെ പ്രൊഫൈൽ ചിത്രം മാറ്റാനും നിർദേശിച്ചു. രാജ്യവും ജനങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണ് മോദി പറഞ്ഞു.
കൂടാതെ ദേശീയപതാകയ്ക്കൊപ്പമുള്ള ഓരോരുത്തരുടെയും ചിത്രം www.harghartiranga.com അപ്ലോഡ് ചെയ്യാനും മോദിയുടെ നിർദേശമുണ്ട്.