”സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ”; പ്രചരിക്കുന്നത് വ്യാജ സന്ദേശം

എല്ലാ വാട്സ്ആപ്പ് കോളുകളും റെക്കോർഡ് ചെയ്യപ്പെടുമെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നുമുള്ള രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കേരള പോലീസ്. പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും ഇത്തരത്തിലുള്ള ഔദ്യോഗിക സന്ദേശം ഒരു സർക്കാർ ഏജൻസികളും നൽകിയിട്ടില്ലെന്നും പോലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

രണ്ടു മൂന്ന് വർഷം മുന്നേ ഇറങ്ങിയ ഈ വ്യാജസന്ദേശം ആരോ വീണ്ടും വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്തിരിക്കുയാണെന്നും അടിസ്ഥാന രഹിതമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെന്നും പോലീസ് പറഞ്ഞു.