2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾ കരസ്ഥമാക്കി. ഒന്നാം റാങ്ക് ഇഷിത കിഷോറിനും രണ്ടാം റാങ്ക് ഗരിമ ലോഹ്യയ്ക്കും ലഭിച്ചു. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്. ആദ്യ പത്തു റാങ്കുകളില്‍ ഏഴും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്.
മലയാളിയായ ഗഹന നവ്യ ജെയിംസിന് ആറാം റാങ്ക് ലഭിച്ചു. പാലാ മുത്തോലി സ്വദേശിയാണ് ഗഹാന നവ്യാ ജയിംസ്. പാലാ സെന്റ്.തോമസ് കോളേജ് അധ്യാപകന്‍ ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്‍റെയും മകളാണ്. പാലാ അല്‍ഫോണ്‍സാ കോളേജിലും സെന്‍റ് തോമസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാർശ.