വൈദ്യുതി ബില്ലടയ്ക്കാൻ വൈദ്യുതി ബോർഡ് ഓഫീസിലെത്തേണ്ട കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇതെല്ലം വീട്ടിലിരുന്നു ഓൺലൈനായി ചെയ്യാം. വൈദ്യുതി ബില്ലിലെ കൺസ്യൂമർ ഐഡി ഉപയോഗിച്ച് വളരെ എളുപ്പം ഈ ബില്ലുകൾ ഓൺലൈനായി അടയ്ക്കാം. പേടിഎം അല്ലെങ്കിൽ ഗൂഗിൾ പേ തുടങ്ങിയ യുപിഐ ആപ്പ് ഉപയോഗിച്ച് എങ്ങനെ വൈദ്യുതി ബില്ല് അടയ്ക്കാം എന്നറിയാം.
പേടിഎം വഴി വൈദ്യുതി ബില്ലുകൾ അടയ്ക്കുന്ന വിധം
ഘട്ടം 1: പേടിഎം ആപ്പ് തുറന്ന് ഇലക്ട്രിസിറ്റി ബില്ലുകളിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 2: തുടർന്ന് നിങ്ങളുടെ ഉപഭോക്തൃ നമ്പർ നൽകി തുടരുക ക്ലിക്ക് ചെയ്യുക
ഘട്ടം 3: അടുത്ത സ്ക്രീനിൽ, നിങ്ങളുടെ ബിൽ തുക പ്രദർശിപ്പിക്കും.
ഘട്ടം 4: യുപിഐ പിൻ ഉപയോഗിച്ച് ബിൽ അടയ്ക്കുക.
ഗൂഗിൾ പേ ഉപയോഗിച്ച് വൈദ്യുതി ബിൽ അടയ്ക്കുന്നത്
ഘട്ടം 1: ഗൂഗിൾ പേ ആപ്പ് തുറക്കുക.
ഘട്ടം 2: “ന്യൂപേയ്‌മെന്റ്” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഇപ്പോൾ അടുത്തതിൽ “ബിൽ പേയ്‌മെന്റ്” ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 4: വ്യത്യസ്ത ബിൽ പേയ്‌മെന്റ് ഓപ്ഷനുകളിൽ നിന്ന് ‘ഇലക്ട്രിസിറ്റി’ ബിൽ പേയ്‌മെന്റ് തിരഞ്ഞെടുക്കുക.
ഘട്ടം 5: അതിനുശേഷം നിങ്ങൾ പണമടയ്ക്കാൻ ആഗ്രഹിക്കുന്ന ഏജൻസി തിരഞ്ഞെടുക്കുക.
ഘട്ടം 6: നിങ്ങൾ ആഗ്രഹിക്കുന്ന കമ്പനി തിരഞ്ഞെടുത്തുകഴിഞ്ഞാൽ, പേയ്‌മെന്റ് പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ ഉപഭോക്തൃ അക്കൗണ്ട് ലിങ്ക് ചെയ്യേണ്ടതുണ്ട്.
ഘട്ടം 7: നിങ്ങൾ ഒരു ബിൽ അടയ്‌ക്കേണ്ട തുക നൽകി യുപിഐ പിൻ ഉപയോഗിച്ച് ബിൽ അടയ്ക്കുക.