വൈദ്യുതിക്ക് നിലവിലെ നിരക്ക് ജൂലായ് 31 വരെ നീട്ടി

വൈദ്യുതിക്ക് നിലവിലെ നിരക്ക് ജൂലായ് 31 വരെ നീട്ടി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. നിയമനടപടികൾ കാരണം പുതിയനിരക്ക് പ്രഖ്യാപിക്കാനാവാത്ത സാഹചര്യത്തിലാണിത്. നിലവിലെ നിരക്കിന് ജൂൺ 30 വരെയായിരുന്നു പ്രാബല്യം.

കെ.എസ്.ഇ.ബി.യുടെ അപേക്ഷ പരിഗണിച്ച് ജൂലായ് മുതൽ പുതിയനിരക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു കമ്മിഷൻ. നിരക്ക് കൂട്ടുന്നതിനെതിരേ എച്ച്.ടി. ആൻഡ് ഇ.എച്ച്.ടി. ഇലക്‌ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. അടുത്തതവണ പെറ്റീഷൻ പരിഗണിക്കുന്നതുവരെ നിരക്ക് വർധിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ജൂലായ് 10-നാണ് ഇനി കോടതി ഈ കേസ് പരിഗണിക്കുന്നത്.