വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നവംബർ 24ന് കൊടി കയറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 8.45നും 9.05നും ഇടയിലാണ് കൊടിയേറ്റ്.
പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 5 നാണ്. രാവിലെ 4.30നാണ് അഷ്ടമി ദർശനം. 6ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
അഷ്ടമിയുടെ കോപ്പു തൂക്കൽ നവംബർ 21നും, കൊടിയേറ്റ് അറിയിപ്പും സംയുക്ത എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന കുലവാഴ പുറപ്പാട് 23നും നടക്കും.
അഷ്ടമി ഉത്സവത്തിന് കലാപരിപാടികൾ സ്പോൺസർ ചെയ്യാനും, വഴിപാടായി നടത്താനും താൽപര്യമുള്ളവർ ഒക്ടോബർ 5ന് മുൻപ് ദേവസ്വം ഓഫിസുമായി ബന്ധപ്പെടണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.