വൈക്കം താലൂക്ക് ആശുപത്രിയില്‍ ഫിവര്‍ ക്ലിനിക്ക്

വൈക്കം താലൂക്ക് ആശുപത്രിയില്‍ ഫിവര്‍ ക്ലീനിക്ക് തുറക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ദിനംപ്രതി 1200 ലധികം രോഗികളാണ് ഒപി യില്‍ ചികിത്സ തേടുന്നത്. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച പഴയ കെട്ടിടം പൊളിച്ചു നീക്കിയതിനാല്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് അമ്മയും കുഞ്ഞും ആശുപത്രി സമുച്ചയത്തിലാണ്. ഫിവര്‍ ക്ലീനിക്കിനായി ക്യാബിനടക്കം സജ്ജമാക്കിക്കഴിഞ്ഞു.

സ്ഥല പരിമിതി വീര്‍പ്പുമുട്ടിക്കുന്നുണ്ടെങ്കിലും രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ 20 ഡോക്ടര്‍മാരുടെ സേവനമാണ് ഉറപ്പാക്കിയിരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിള്‍ പറഞ്ഞു. ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നും ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.