വൈക്കം: പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കൾക്ക് പിഴ കൂടാതെ വെള്ളം നിരക്ക് അടയ്ക്കാവുന്ന കാലാവധി ബിൽ തീയതി മുതൽ പതിനഞ്ചു ദിവസമാക്കി നിശ്ചയിച്ചിരിക്കുന്നു. അതിനുശേഷം അടുത്ത പതിനഞ്ച് ദിവസം വർധിപ്പിച്ച പലിശ നിരക്കിൽ പിഴയോടുകൂടി അടയ്ക്കണം. മുപ്പതു ദിവസത്തിന് ശേഷം അധിക നിരക്കിൽ പിഴ ഈടാക്കും. അല്ലാത്ത പക്ഷം കണക്ഷനുകൾ വിഛേദിക്കുമെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വെള്ളം നിരക്ക് പിഴയില്ലാതെ അടയ്ക്കാൻ15 ദിവസം
