വാഹനരേഖകളില്‍ ഇനി മൊബൈല്‍ നമ്പറും; ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടക്കില്ല

ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാന്‍ വാഹനരേഖകളില്‍ ഇനി ആധാര്‍രേഖകളിലുള്ള മൊബൈല്‍നമ്പര്‍മാത്രമേ ഉള്‍പ്പെടുത്തൂ. വാഹനത്തിന്റെ രജിസ്ട്രേഷന്‍ രേഖകളോ പകര്‍പ്പോ കൈവശമുള്ള ആര്‍ക്കും ഏതു മൊബൈല്‍നമ്പറും രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമായിരുന്നു. ഉടമസ്ഥാവകാശ കൈമാറ്റമുള്‍പ്പെടെയുള്ള അപേക്ഷകളില്‍ ഒറ്റത്തവണ പാസ് വേഡ് ഈ മൊബൈല്‍നമ്പറിലേക്ക് ലഭിക്കും. ഇതുപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കാനും കഴിയും.

മൊബൈല്‍നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നതിന് മൂന്നുകോളങ്ങള്‍ പുതിയതായി വാഹന്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി. ഉടമയുടെ ആധാര്‍നമ്പര്‍, പേര്, മൊബൈല്‍നമ്പര്‍ എന്നിവ നല്‍കണം. ആധാറിലെ അതേ രീതിയില്‍ പേരുനല്‍കണം. ഇല്ലെങ്കില്‍ രജിസ്ട്രേഷന്‍ നിഷേധിക്കും.

അടുത്തിടെ വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റം ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോട്ടോര്‍വാഹനവകുപ്പിന്റെ നീക്കം