ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ് കുറച്ചത്. ഇതോടെ വിപണി വില 1780 രൂപയാകും.
അതേസമയം, ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഗാർഹിക പാചക വാതകത്തിന്റെ വില ഈ വർഷം മാർച്ച് ഒന്നിനാണ് അവസാനമായി പരിഷ്കരിച്ചത്.
വാണിജ്യ, ഗാർഹിക എൽപിജി വിലകൾ എല്ലാ മാസവും ആദ്യ തീയതിയിൽ പുതുക്കാറുണ്ട്. 27 ദിവസത്തിന് ശേഷമാണ് എണ്ണക്കമ്പനികൾ വാണിജ്യ വാതക സിലിണ്ടറുകളുടെ വില കുറച്ചിരിക്കുന്നത്. നേരത്തെ അതായത് ജൂലൈ നാലിന് സിലിണ്ടറിന് ഏഴ് രൂപ വീതം കമ്പനികൾ വർധിപ്പിച്ചിരുന്നു.