ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന്. ചന്ദ്രനോട് കൂടുതൽ അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ വിജയകരമായി പുർത്തിയാക്കി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പ്രക്രിയ പൂർത്തിയായത്. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം നടത്തിയത്.
അടുത്ത ഭ്രമണപഥ താഴ്ത്തൽ ആഗസ്റ്റ് ഒമ്പതിന് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും ഇത്.
ആഗസ്റ്റ് പതിനാലിനും പതിനാറിനും ആയിരിക്കും ഇതിന് ശേഷമുള്ള താഴ്ത്തൽ പ്രക്രിയകൾ. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ച ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ആഗസ്റ്റ് 23ന് വൈകിട്ട് തന്നെ സോഫ്റ്റ് ലാൻഡിങ്ങ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐ എസ് ആർ ഒ.