റൂട്രോണിക്സ് പരീക്ഷയിൽ തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സിന് മികവാര്‍ന്ന വിജയം

കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് 2026 മെയില്‍ നടത്തിയ വിവിധ കമ്പ്യൂട്ടർ, ഫാഷൻ ഡിസൈനിങ് കോഴ്‌സുകളുടെ പരീക്ഷയില്‍ തലയോലപ്പറമ്പ് ICM ല്‍ പരീക്ഷ എഴുതിയ 60 വിദ്യാർത്ഥികളിൽ 56 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷൻ നേടി. പിജിഡിസിഎ, ഡേറ്റാ എന്‍ട്രി, അക്കൗണ്ടിങ്, ഫാഷന്‍ ഡിസൈനിങ്, ഓട്ടോകാഡ്, വെബ്സിസൈനിങ് കോഴ്സുകളില്‍ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയം കൈവരിച്ച് ചരിത്രനേട്ടവുമായി തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സ്.

തലയോലപ്പറമ്പിന് പുറമേ മുളന്തുരുത്തി റൂട്രോണിക്സ് പഠന കേന്ദ്രവും ICM മാനേജ്മെന്‍റിന് കീഴിൽ 100% വിജയം നേടിയിരിക്കുന്നു. റൂട്രോണിക്സിന്‍റെ പുതിയ ബാച്ചിലേയ്ക്ക് പ്രത്യേക ഫീസിളവോടെ തലയോലപ്പറമ്പ്, മുളന്തുരുത്തി റൂട്രോണിക്സ് സെന്‍ററുകളില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9809286999